ക്യൂബെക്: വിമാനം പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം. കാനഡയില്‍ ക്യുബെക്ക് സിറ്റി എയര്‍പോര്‍ട്ടിലാണ് സംഭവം. ഇതേത്തുടര്‍ന്ന് പത്ത് യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിമാനത്തിലുണ്ടായിരുന്ന 185 യാത്രക്കാര്‍ക്കും പലതരം ആരോഗ്യ പ്രശ്‌നങ്ങളാണ് പ്രത്യക്ഷപ്പെട്ടത്.
തലകറക്കം, ഛര്‍ദ്ദി, കണ്ണിലും ശരീരത്തിലും ചൊറിച്ചില്‍ എന്നീ പ്രശ്‌നങ്ങളാണ് യാത്രക്കാര്‍ക്ക് അനുഭവപ്പെട്ടത്.
ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലാഡേര്‍ഡലെല്‍ എയര്‍ ട്രാന്‍സാറ്റ് 782 വിമാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 11 മണിയോടെയായിരുന്നു സംഭവം. ഇതോടെ ആബുലന്‍സ് വരുത്തി യാത്രക്കാര്‍ക്ക് അടിയന്തര ചികിത്സ നല്‍കുകയായിരുന്നു. അഞ്ച് യാത്രക്കാരെ ഉടന്‍ ആശുപത്രിയിലലെത്തിച്ചതായും കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജീന്‍ ലെസേജ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ അഗ്‌നിശമന സേനാവിഭാഗം വിമാനത്തില്‍ പരിശോധന നടത്തുകയും വിമാനത്തിലെ വായുവിന്റെ ഗുണനിലവാരം പരിശോധിക്കുകയും പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചു. വിമാനത്തില്‍ ഉണ്ടായ വെന്റിലേഷന്‍ പ്രശ്‌നങ്ങളാകാം ഇതിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments