പട്ന : സൗന്ദര്യം ഉള്ളത് കൊണ്ട് മാത്രം വോട്ട് ലഭിക്കില്ലെന്ന ബിജെപി മന്ത്രിയുടെ പ്രസ്താവനയില്‍ ബിഹാറില്‍ വിവാദം കൊഴുക്കുന്നു. സംഭവത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും ആര്‍ജെഡിയും രംഗത്തെത്തി.
ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ വക്താവ് വിനോദ് നാരായണ്‍ ഝായുടെ പ്രസ്താവനയെ നിന്ദിച്ചു. സൗന്ദര്യം ഉള്ളതുകൊണ്ടു മാത്രമാണോ ബിജെപിയില്‍ വനിതാ നേതാക്കള്‍ക്ക് സ്ഥാനമുള്ളത് എന്നും അദ്ദേഹം ചോദിച്ചു. സൗന്ദര്യം ഉള്ളതുകൊണ്ടാണ് പ്രിയങ്കയ്ക്ക് പാര്‍ട്ടിയില്‍ സ്ഥാനം ലഭിച്ചതെന്നും, സൗന്ദര്യം ഉള്ളതുകൊണ്ട് മാത്രം വോട്ട് ലഭിക്കില്ല എന്നായിരുന്നു ബിഹാറിലെ ബി.ജെ.പി മന്ത്രി വിനോദ് നാരായണ്‍ ഝായുടെ പ്രസ്താവന.
സൗന്ദര്യമല്ലാതെ രാഷ്ട്രീയധാരണ പ്രിയങ്കയ്ക്കില്ല എന്നും വിനോദ് നാരായണ്‍ പറഞ്ഞു.
കൂടാതെ, സൗന്ദര്യം വോട്ടാകില്ലെന്നും ഭൂമി കുംഭകോണത്തില്‍ ആരോപണവിധേയനായ റോബര്‍ട്ട് വാദ്രയുടെ ഭാര്യയാണ് പ്രിയങ്ക ഗാന്ധിയെന്നും തന്റെ പ്രസ്താവനയില്‍ മാപ്പു പറയില്ലെന്നും ഝാ വ്യക്തമാക്കി
Post Your Comments