റിയാദ്: നാഷണല്‍ ഇന്റസ്ട്രിയല്‍ ഡെവലെപ്മെന്റ് ആന്റ് ലോജിസ്ടിക്സ് പ്രോഗ്രാം എന്ന പേരില്‍ പുതിയ പദ്ധതി വരുന്നു. വ്യാവസായിക വളര്‍ച്ചക്കും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് നാഷണല്‍ ഇന്റസ്ട്രിയല്‍ ഡെവലെപ്മെന്റ് ആന്റ് ലോജിസ്ടിക്സ് പ്രോഗ്രാം. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുകയും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം കണ്ടെത്തുന്നതിനുമാണ് പദ്ധതി.
പതിനാറ് ലക്ഷം തൊഴിലവസരം ഇതു വഴി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.2030 ആകുന്നതോടെ എണ്ണയിതര ഉത്പന്നങ്ങളുടെ കയറ്റുമതി അമ്പത് ശതമാനമായി വര്‍ധിപ്പിക്കും ഇതിനായി വ്യവസായം, ഖനനം, ഊര്‍ജം, ചരക്ക് ഗതാഗതം തുടങ്ങിയ മേഖലകളില്‍ 10 വര്‍ഷത്തിനകം 1.6 ട്രില്യണ്‍ റിയാലിന്റെ നിക്ഷേപമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 28ന് റിയാദ് റിറ്റ്സ് കാള്‍ട്ടണില്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സാന്നിധ്യത്തില്‍ നടക്കും. ആഗോള രംഗത്തെ നിക്ഷേപകര്‍ പരിപാടിയില്‍ പങ്കെടുക്കും.
Post Your Comments