കൊല്ലം : ദേശീയ ജൂനിയര്‍ വനിതാ ഹോക്കി മേളയില്‍ നാലാം ദിനത്തില്‍ അവേശം പൊടിപൊടിക്കുന്നു. നാളെ ഏഴു മത്സരങ്ങളാണ് അരങ്ങേറുക. ആദ്യ മത്സരം രാവിലെ ഏഴരയ്ക്ക് ആരംഭിക്കും. മത്സരത്തില്‍ ഭോപ്പാല്‍ ആന്ധ്രെയെ നേരിടും രണ്ടാം മത്സരത്തില്‍ ഗോവയും മദ്ധ്യപ്രദേശും ഏറ്റുമുട്ടും.
പത്തരയ്ക്ക് നടക്കുന്ന മൂന്നാം മത്സരത്തില്‍ തമിഴ്നാട് മണിപ്പൂരിനെയും പന്ത്രണ്ട് മണിക്ക് രാജസ്ഥാന് ആസ്സാമിനെയും നേരിടും. രണ്ടു മണിക്ക് ഹിമാചല്‍ പ്രദേശ് ജമ്മു കാശ്മീര്‍ മത്സരവും മൂന്നര മണിക്ക് മദ്ധ്യ ഭാരത് പട്യാല മത്സരവും നടക്കും.
തുടര്‍ന്ന് അഞ്ചു മണിക്ക് കേരളം സായി ഗുജറാത്തിനെ നേരിടും. ആറരയ്ക്ക് തെലങ്കാന ത്രിപുര, എട്ടു മണിക്ക് ഗുജറാത്ത് സ്റ്റീല്‍ പ്ലാന്റ് ബോര്‍ഡ് മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ത്രിപുര ,സ്റ്റീല്‍ പ്ലാന്റ് ടീമുകള്‍ എത്തി ചേരാത്തത് കാരണം തെലങ്കാന, ഗുജറാത്ത് എന്നീ ടീമുകള്‍ക്ക് വോക്ക് ഓവര്‍ ലഭിച്ചേക്കും.
Post Your Comments