
ആരാധകർക്ക് ആഹ്ലാദിക്കാം.അര്‍ജന്റീനിയന്‍ ടീമിലേക്ക് തിരിച്ചെത്താൻ ഒരുങ്ങി മെസ്സി. മാര്‍ച്ച് 22 വെനസ്വേലയ്ക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തില്‍ മെസി കളിക്കുമെന്നാണ് റിപ്പോർട്ട്. ഒൻപത് മാസത്തെ ഇടവേളയ്ക്ക് വിരാമമിട്ടാണ് മെസി ദേശീയ ടീമിൽ തിരിച്ചെത്തുന്നത്. ലോകകപ്പ് തോൽവിക്ക് ശേഷം ക്ലബ് ഫുട്ബോളില്‍ മാത്രമായിരുന്നു മെസി കൂടുതലായും കളിച്ചിരുന്നത്. രാജ്യാന്തര ഫുട്ബോളില്‍ നിന്നും മെസി വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.
2019ല്‍ അർജന്റീന ടീമിലേക്ക് മെസ്സിയെ എത്തിക്കുവാനാണ് ശ്രമിക്കുന്നതെന്നും ഇക്കാര്യത്തിൽ സ്ഥിരീകരണം ഒന്നും നടത്തിയിട്ടില്ലെന്നും അര്‍ജന്റീനിയന്‍ പരിശീലകന് ലയണല്‍ സ്കലോനി പറഞ്ഞു. അത്ലറ്റിക്കോ മാഡ്രിഡിന്റെ വാന്‍ഡ മെട്രോപൊളിറ്റാനോയിലാണ് വെനസ്വേല അര്‍ജന്റീന മത്സരം നടക്കുക
Post Your Comments