Latest NewsKerala

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ എം.ടി.രമേശ്

തൃശൂര്‍: നിയമസഭ ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണര്‍ പി സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. നയപ്രഖ്യാപനത്തില്‍ വസ്തുതാവിരുദ്ധമായ രാഷ്ട്രീയ പ്രസംഗമാണു സര്‍ക്കാര്‍ നടത്തിയതെന്ന് എം.ടി.രമേശ് പറഞ്ഞു.

കേന്ദ്ര വിരുദ്ധ രാഷ്ട്രീയം ആടിത്തീര്‍ക്കാന്‍ ജനങ്ങളുടെ ചെലവില്‍ നിയമസഭയെ ഉപയോഗിക്കരുതെന്നും, നിയമസഭയെ അപമാനിച്ചു ഗവര്‍ണര്‍ പദവിയോട് അനാദരവു കാട്ടിയ സര്‍ക്കാര്‍ നടപടിയില്‍ ബിജെപി പ്രതിഷേധിക്കുന്നുവെന്നും രമേശ് പറഞ്ഞു.

അതേസമയം ബജറ്റ് നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. സര്‍ക്കാരിന്റേത് ദിശാബോധവും വ്യക്തതയുമില്ലാത്ത നയപ്രഖ്യാപനമായിരുന്നു. സമഗ്രമായ നയപ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതിയതെന്ന് ചെന്നിത്തല പറഞ്ഞു. അതേസമയം ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഗവര്‍ണറെ കൊണ്ട് രാഷ്ട്രീയം പറയിപ്പിച്ചെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button