ന്യൂഡല്‍ഹി : വിഖ്യാതഹിന്ദി സാഹിത്യകാരിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ കൃഷ്ണ സോബ്തി (93) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
ഹിന്ദി, ഉര്‍ദു, പഞ്ചാബി സംസ്‌കാരങ്ങളുടെ വിവിധ ഭാവങ്ങളാണ് സോബ്തിയുടെ സാഹിത്യത്തിന്റെ അന്തര്‍ധാര.
വിഭജനകാലത്തിന്റെ ഓര്‍മകളും മാറുന്ന ഇന്ത്യയില്‍ മാനുഷികബന്ധങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങളും കാലത്തിനൊപ്പം ചോരുന്ന മാനുഷികമൂല്യങ്ങളും ആവിഷ്‌കരിക്കുന്നതാണ് സോബ്തിയുടെ രചനകള്‍.
ദര്‍വാരി, മിത്രമസാനി, മനന്‍ കി മാന്‍, പഹദ്, ഗുജറാത്ത് പാകിസ്ഥാന്‍ സേ ഗുജറാത്ത് ഹിന്ദുസ്ഥാന്‍, ദില്‍ ഒ ദാനിഷ്, സിന്ദഗിനാമ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. രചനകള്‍ ഇംഗ്ലീഷ്, റഷ്യന്‍, സ്വീഡിഷ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹിന്ദി അക്കാദമി അവാര്‍ഡുകള്‍, മൈഥിലി ശരണ്‍ ഗുപ്ത സമ്മാന്‍, കഥാ ചൂഡാമണി, ശിരോമണി പുരസ്‌കാരങ്ങള്‍, സാഹിത്യ അക്കാദമി ഫെലോഷിപ്പുകള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടി.
Post Your Comments