KeralaLatest NewsNews

കേരള നിയമസഭാ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും

നയപ്രഖ്യാപന പ്രസംഗത്തിന്റെ ഊന്നല്‍ നവകേരള നിര്‍മ്മാണമായിരിക്കും

തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക. രാവിലെ ഒമ്പത് മണിക്ക് ഗവര്‍ണര്‍ പി സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ ഊന്നല്‍ നവകേരള നിര്‍മ്മാണമായിരിക്കും. നയപ്രഖ്യാപനത്തിന് ശേഷം നിയമസഭ പിരിയും. 31നാണ് സംസ്ഥാന ബജറ്റ് അവതരണം.

നയപ്രഖ്യാപനമേലുളള നന്ദിപ്രമേയചര്‍ച്ചക്കും ബജറ്റിന്‍മേലുള്ള പൊതു ചര്‍ച്ചക്കുമായി മൂന്ന് ദിവസം വീതം നീക്കിവച്ചിട്ടുണ്ട്. ഒമ്പത് ദിവസം നീണ്ട് സഭാസമ്മേളനം ഫെബ്രുവരി ഏഴിന് സമാപിക്കും. സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യവികസനം, ക്രമസമാധാനം തുടങ്ങി സമസ്ഥ മേഖലകളുടെയും കുതിപ്പിനുളള നയപരിപാടികളായിരുന്നു കഴിഞ്ഞ വര്‍ഷം ഗവര്‍ണര്‍ പി.സദാശിവം അവതരിപ്പിച്ചത്. നിര്‍മാണം മുടങ്ങിയ വീടുകളുടെ പൂര്‍ത്തീകരണം ഒരു പരിധിവരെയായെങ്കിലും മറ്റു രണ്ടു സ്‌കീമുകളിലും ലക്ഷങ്ങള്‍ കാത്തിരിപ്പ് തുടരുകയാണ്. പൊലീസ് സേനയിലെ വനിതാ അംഗങ്ങളുടെ എണ്ണം 25 ശതമാനമാക്കും, എല്ലാ വില്ലേജുകളിലും പോക്കുവരവ് നൂറ്ശതമാനം ഓണ്‍ലൈന്‍ ആക്കും. താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളിലെ തീര്‍പ്പാക്കാത്ത കേസുകള്‍ തീര്‍പ്പാക്കും തുടങ്ങിയവ പ്രഖ്യാപനത്തിലൊതുങ്ങി. ഓഖി ദുരന്തത്തിന്റ പശ്ചാത്തലത്തില്‍ പ്രകൃതി ദുരന്തങ്ങളെ നേരിടാനുളള സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനത്തിനാണ് പ്രളയകാലത്ത് ഏറ്റവുമധികം പരിഹാസം നേരിട്ടത്. ദുരന്ത നിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കാന്‍ ഇനിയും നടപടിയായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button