തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയുടെ പ്രാവച്ചമ്പലം മുതല്‍ കൊടിനടവരെയുള്ള രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. അഞ്ചരക്കിലോമീറ്റര്‍ ദൂരമാണ് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കി പണി തുടങ്ങുന്നത്.
കേരളത്തിന്റെ സ്വപ്നപദ്ധതിയായ കോവളം-ബേക്കല്‍ ദേശീയ ജലപാത 2020-ല്‍ പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഒരിക്കലും യാഥാര്‍ഥ്യമാകില്ലെന്നു കരുതിയിരുന്ന 599 കിലോമീറ്ററുള്ള ഈ ജലപാതയുടെ നിര്മാണനടപടികളിലേക്കു സര്‍ക്കാര്‍ നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
റോഡിനായി കുടിയൊഴിപ്പിച്ച ബാലരാമപുരം രാജപാതയിലെ 22 കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് ഭൂമിവീതം കൈമാറുന്നതിന്റെ പട്ടയവിതരണം മന്ത്രി ഇ.ചന്ദ്രശേഖരന് നിര്‍വഹിച്ചു. ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്കു വീടുവെച്ചുനല്‍കും. മന്ത്രി ജി.സുധാകരന്, എ.സമ്പത്ത് എം.പി., ഐ.ബി.സതീഷ് എം.എല്‍.എ., ആന്‍സലന്‍ എം.എല്‍.എ., സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, കെ.ടി.ഡി.സി. ചെയര്മാന് എം.വിജയകുമാര്‍, നേമം പഞ്ചായത്ത് പ്രസിഡന്റ് എല്‍.ശകുന്തള, പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാ വിജയന്, േപ്രാജക്ട് ഡയറക്ടര്‍ വി.വി.ബിനു തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments