കാട മുട്ടയില്‍ നമുക്കറിയാത്ത പല ഗുണങ്ങളും ഒളിച്ചിരിപ്പുണ്ട്. താരതമ്യേന വലിപ്പം ചെറുതാണെങ്കിലും ഇതിന്റെ ഗുണങ്ങള്‍ വളരെ വലുതാണ്. കാട മുട്ട ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കഴിക്കുന്നത് തന്നെ ആരോഗ്യത്തിന് ഗുണകരമാകുന്നു. അഞ്ച് കോഴിമുട്ടയുടെ ഗുണങ്ങളാണ് ഒരു കടമുട്ടയില് അടങ്ങിയിരിക്കുന്നതെന്നാണ് പറയുന്നത്. ആസ്മ, ചുമ, അനീമിയ, ആര്‍ത്തവപ്രശ്നങ്ങള്‍ എന്നിവ തടയുന്നതിന് കാടമുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ സഹായിക്കുന്നു. അതേസമയം രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് ക്രമീകരിക്കാനും രക്തകോശങ്ങള്‍ രൂപപ്പെടാനും കാട മുട്ട കഴിക്കുന്നതിലൂടെ സാധിക്കും. ഒരു കാടമുട്ടയില്‍ 13 ശതമാനം പ്രോട്ടീനും 140 ശതമാനം വൈറ്റമിന്‍ ബിയും അടങ്ങിയിരിക്കുന്നു. കൂടാതെ കാട മുട്ടയില്‍ കലോറി വളരെ കുറവാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഏകദേശം 6 കാട മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം പ്രധാനം ചെയ്യുന്നു.
Post Your Comments