കോഴിക്കോട്: ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി നടന് ഇന്നസെന്റ്. വീണ്ടും മല്‍സരിക്കാന്‍ ആദ്യം അനുവദിക്കേണ്ടത് തന്റെ ശരീരമാണ് എന്നും എന്നാല്‍ അതിനു ചില്ലറ ക്ഷീണം തോന്നുന്നുണ്ടെന്നും ഇന്നസെന്റ് കുറിച്ചു. ഒരു പ്രമുഖ പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഇന്നസെന്റ് നിലപാട് വ്യക്തമാക്കിയത്. മത്സരിക്കാന്‍ നിര്‍ബന്ധിച്ച് നേതാക്കള്‍ എത്താറുണ്ട് എന്നാല്‍ താന്‍ ഇനി മത്സരിക്കുന്നില്ലെന്നും ഇന്നസെന്റ് പറഞ്ഞു.
ഇപ്പോള്‍ തന്നെ പാര്‍ലമെന്റില്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി പലരെയും താങ്ങിപ്പിടിച്ചും കൈപിടിച്ചുമാണ് കൊണ്ടുവന്നു സീറ്റിലിരുത്തുന്നത്. ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്, സുഖമായി വീട്ടിലിരുന്നുകൂടെ എന്ന്. മാത്രമല്ല പലര്‍ക്കും അവിടെ ഇരുന്നുറങ്ങുന്നതാണ് സുഖമെന്നും ഇന്നസെന്റ് പറയുന്നു. പലരും പുറത്ത് പറയുന്നത് യുവതലമുറയ്ക്ക് വേണ്ടി വഴിമാറും മാറും എന്നാണ്. പക്ഷെ വഴിയില്‍ കുറുകെ നിന്നുകൊണ്ടു തന്നെ വഴിമാറുമെന്നു പറഞ്ഞിട്ടെന്തു കാര്യം. കമ്മ്യൂണിസ്റ്റുകാരനായ എന്റെ അപ്പന് പഠിപ്പിച്ചത് ആഗ്രഹങ്ങള്‍ക്ക് അറുതിവേണം എന്നാണ്. അവസാനം വരെ ഇതുപോലെ ജീവിക്കണം എന്നാഗ്രഹിക്കുന്നത് ഒരു അസുഖമാണെന്നും ഇന്നസെന്റ് ലേഖനത്തില്‍ പറയുന്നു.
Post Your Comments