Latest NewsTechnology

വ്യാജ പേജുകള്‍ക്ക് പൂട്ടുവീഴുന്നു; നടപടിക്കൊരുങ്ങി ഫെയ്സ് ബുക്ക്

വ്യാജ ഗ്രൂപ്പുകളും പേജുകളും നിര്‍ത്താനൊരുങ്ങി സമൂഹമാധ്യമായ ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്കിന്റെ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം നടത്താത്ത ഗ്രൂപ്പുകള്‍ ആണെങ്കില്‍ പോലും വ്യാജന്മാരെ നീക്കം ചെയ്യുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഫെയ്‌സ്ബുക്ക് പേജുകളിലെ നയവിരുദ്ധമായ ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മറ്റ് നടപടികളും ഫെയ്‌സ്ബുക്ക് പട്ടികപ്പെടുത്തിയിട്ടുണ്ട്.

വിദ്വേഷ പ്രസംഗം, അക്രമാസക്തമായ ഗ്രാഫിക്സ്, അപമാനിക്കലും കബളിപ്പിക്കലും, നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍, നഗ്‌നത, ലൈംഗിക ചേഷ്ടകള്‍, ഫെയ്സ്ബുക്കില്‍ അനുവദനീയമല്ലാത്ത പരിപാടികളേയും വ്യക്തികളേയും അനുകൂലിച്ചും പ്രകീര്‍ത്തിച്ചുമുള്ള പോസ്റ്റുകള്‍ എന്നിവ ഫെയ്സ്ബുക്കില്‍ നിന്നും നീക്കം ചെയ്യപ്പെടും.

കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുമ്പോഴും തെറ്റാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉള്ളടക്കങ്ങളുടെ വിതരണം നിയന്ത്രിക്കുമ്പോഴും ആ വിവരം പേജ് ഉടമയ്ക്ക് അറിയാന്‍ സാധിക്കുന്ന പുതിയ ടാബ് പേജില്‍ ഉള്‍പ്പെടുത്തുമെന്ന് ഫെയ്‌സ്ബുക്ക് പറഞ്ഞു. രണ്ട് വിഭാഗങ്ങളായാണ് ഇവ ടാബില്‍ ക്രമീകരിക്കുക. ഇതുവഴി ഫെയ്‌സ്ബുക്ക് പേജ് മാനേജര്‍മാരില്‍ നിന്നുള്ള മോശം പെരുമാറ്റങ്ങള്‍ നിയന്ത്രിക്കാനാവുമെന്നാണ് ഫെയ്‌സ്ബുക്കിന്റെ പ്രതീക്ഷ.

shortlink

Post Your Comments


Back to top button