ആലപ്പുഴ: ശബരിമല യുവതിപ്രവേശന വിഷയത്തില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ വ്യാജ ഫേസ്ബുക്ക് പേജുകളിലൂടെ ഹിന്ദുക്കളെ തമ്മിലടിപ്പിക്കാന്‍ ആസൂത്രിത നീക്കം. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജുകള്‍ ആരംഭിച്ചാണ് ജാതിയുടെ പേരില്‍ വിശ്വാസികളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നത്. ഈഴവരാദി പിന്നാക്ക സമുദായംഗങ്ങളില്‍ ജാതി വിഷം കുത്തിവെക്കുന്നതിന് അടിസ്ഥാനരഹിതമായ പോസ്റ്റുകളാണ് ദിവസവും ഇത്തരം അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുന്നത്.
എസ്‌എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരിലും വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അയ്യപ്പ വിശ്വാസികളെ മുന്നാക്കക്കാരെന്നും, പിന്നാക്കക്കാരെന്നും വിഭജിച്ച് പോരടിപ്പിക്കുകയും അതുവഴി പ്രക്ഷോഭങ്ങള്‍ പരാജയപ്പെടുത്തുകയുമാണ് ഇതിന് പിന്നിലുള്ളവരുടെ ലക്ഷ്യം. ശബരിമല വിഷയത്തില്‍ ഹൈന്ദവര്‍ ജാതി, രാഷ്ട്രീയ ഭേദങ്ങള്‍ വെടിഞ്ഞ് തെരുവിലിറങ്ങിയതോടെ സംസ്ഥാന സര്‍ക്കാരും, ഇടതുപക്ഷവും കടുത്ത പ്രതിസന്ധിയിലാണ്.
ഈ സാഹചര്യത്തിലാണ് എസ്‌എന്‍ഡിപി യൂത്ത്മൂവ്‌മെന്റിന്റെ പേരിലടക്കം വ്യാജ അക്കൗണ്ടുകള്‍ ആരംഭിച്ച് വര്‍ഗീയ കലാപം ഉണ്ടാക്കത്തക്ക രീതിയില്‍ പ്രചാരണം ശക്തമാക്കിയത്.കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇത്തരം ഫേസ്ബുക്ക് പേജുകളിലൂടെ പിന്നാക്ക വിഭാഗങ്ങളിലും. ഈഴവ സമുദായത്തിലും ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു.
അക്കാലയളവില്‍ എസ്‌എന്‍ഡിപി യൂത്ത്മൂവ്‌മെന്റ് നേതാക്കള്‍ക്ക് ഇത്തരം ഫേസ്ബുക്ക് അക്കൗണ്ടുകളുമായി ബന്ധമില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കേണ്ടി വന്നു. എന്നാല്‍ ഇപ്പോഴും ചിലർ ഇത്തരം പ്രവര്‍ത്തനം തുടരുകയാണ്.
Post Your Comments