![Arrest](/wp-content/uploads/2018/12/arrest-2.jpg)
സൗദി: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് ജോലി നേടിയതിന്റെ പേരിൽ അറസ്റ്റിലായ ഗര്‍ഭിണിയായ നഴ്‌സിന് ജാമ്യം. ജോലി നേടുന്നതിന് സമര്‍പ്പിച്ച അപേക്ഷയോടൊപ്പമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് ജോലി നേടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിരവധി പേരാണ് ഇപ്പോൾ പിടിയിലാകുന്നത്. ഇത്തരം കേസുകളില്‍ പിടിക്കപ്പെട്ടവരില്‍ ചിലര്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് അടുത്തിടെ നാട്ടിലേക്ക് തിരിച്ചിരുന്നു. മറ്റു ചിലര്‍ ഇപ്പോഴും സ്‌പോണ്‍സറുടെ ജാമ്യത്തിലാണ് കഴിയുന്നത്.
Post Your Comments