മലയാളത്തിലെ ക്ലാസ് സിനിമകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഫാസിലിന്റെ ‘മണിച്ചിത്രത്താഴ്’ ശോഭനയുടെ മികവാര്‍ന്ന പ്രകടനം കൊണ്ടും മോഹന്‍ലാലിന്‍റെ സ്വാഭാവിക അഭിനയം കൊണ്ടും പ്രേക്ഷക മനം കീഴടക്കിയ ചിത്രമാണ്. ഗംഗയായും നാഗവല്ലിയായും പ്രേക്ഷകരെ വിസ്മയിപ്പിച്ച ശോഭന ആ കഥാപാത്രത്തിന് തനിക്ക് പകരം വയ്ക്കാന്‍ ആ മറ്റൊരാളില്ല എന്ന് തെളിയിച്ചു കൊടുക്കുകയായിരുന്നു. ശോഭനയുടെ നാട്യവും നടനവും ഒരുപോലെ സമന്വയിച്ച മണിച്ചിത്രത്താഴ് മലയാള സിനിമയിലെ വിസ്മരിക്കാനാകാത്ത അത്ഭുതമാകുകയായിരുന്നു. മണിച്ചിത്രത്താഴിലേക്ക് ശോഭന വരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ഫാസില്‍.
“‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന ചിത്രത്തില്‍ അഭിനയിക്കാനായി എനിക്കൊരു ഗസ്റ്റ് റോള്‍ വേണം, നദിയയെ വിളിച്ചാലോ എന്ന് ആദ്യം ആലോചിച്ചു, പക്ഷെ പിന്നീടു തീരുമാനം മാറ്റി, ശോഭനയെ വിളിക്കാന്‍ തീരുമാനിച്ചു, ഉടനടി ശോഭന അഭിനയിക്കാം എന്ന് മറുപടി നല്‍കി, എന്നിലുള്ള വിശ്വാസമായിരുന്നു അങ്ങനെയൊരു മറുപടിയ്ക്ക് പിന്നില്‍. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമ ചെയ്യുമ്പോള്‍ മണിച്ചിത്രത്താഴ് എന്റെ മനസ്സിലുണ്ട്. പപ്പയുടെ സ്വന്തം സിനിമയൊക്കെ കഴിഞ്ഞു ശോഭന പോയ ശേഷം നാഗവല്ലിയായി ശോഭന എന്റെ മനസ്സിലേക്ക് വരികയായിരുന്നു. അങ്ങനെ മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ആദ്യ കാസ്റ്റിംഗ് ശോഭനയായി മാറി, മോഹന്‍ലാലിനെപ്പോലും ഞാന്‍ പിന്നീടാണ് കാസ്റ്റ് ചെയ്തത്.
മധു മുട്ടത്തിന്റെ രചനയില്‍ 1993-ല്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് മലയാള സിനിമയുടെ പുതിയ ചരിത്രമായി. സിനിമാ പ്രേക്ഷകര്‍ ഒരു ഭാഷയിലും ദര്‍ശിച്ചിട്ടില്ലാത്ത ഏറെ വ്യത്യസ്തമായ ഒരു പ്രമേയമായിരുന്നു മണിച്ചിത്രത്താഴ് കൈകാര്യം ചെയ്തത്. മലയാളത്തിലെ പ്രഥമ ക്ലാസിക് ചിത്രമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന മണിച്ചിത്രത്താഴ് കാലത്തെ അതിജീവിച്ച് കൊണ്ടും ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
Post Your Comments