ശ്രീനഗര്‍: ഇന്ത്യ റിപ്ലബ്ലിക്കായതിന്റെ ആഘോഷങ്ങള്‍ക്ക് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ജമ്മു കാശ്മീരിലെ വിവിധ സിആര്‍പിഎഫ് കേന്ദ്രങ്ങള്‍ക്കും പോസ്റ്റുകള്‍ക്കും നേരെ തീവ്രവാദി ആക്രമണം. നാല് വ്യത്യസ്ത സ്ഥലങ്ങള്‍ക്ക് നേരെയായിരുന്നു ഭീകരാക്രമണം. സൗത്ത് കാഷ്മീരിലെ അനന്ദ് നാഗില്‍ പോലീസ് സ്റ്റേഷനു നേര്‍ക്ക് ഗ്രനേഡ് ആക്രമണമുണ്ടായി. പുല്‍വാമയിലേയും ഷോപ്പിയാനിലെയും സിആര്‍പിഎഫ് ക്യാമ്ബുകള്‍ക്കു നേരെയായിരുന്നു ഗ്രനേഡ് ആക്രമണം.
രം ത്രാലിലെ മിഡൂരയില് അജ്ഞാതനായ തീവ്രവാദി സിആര്‍പിഎഫ് ക്യാമ്ബിനു നേരെ വെടിയുതിര്‍ത്തു. സൈന്യവും ശക്തമായി തിരിച്ചടിച്ചു. സോപോരയിലെ സിആര്‍പിഎഫ് ക്യാമ്ബിനു നേരെയും ഗ്രനേഡ് ആക്രമണം ഉണ്ടായി. ഏവരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments