ന്യൂഡല്‍ഹി : വരുണ്‍ ഗാന്ധിയെ ബിജെപിയില്‍ നിന്ന് തങ്ങളുടെ പാര്‍ട്ടിയിലേയ്ക്ക് കൊണ്ടുവരുന്നതിന് ഗൂഢതന്ത്രങ്ങളുമായി കോണ്‍ഗ്രസ് . ഇത്തവണ ബിജെപിയെ തറപ്പറ്റിയ്ക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ്. ഇതിന്റെ ആദ്യപടി പ്രിയങ്കാ ഗാന്ധിയുടെ പാര്‍ട്ടിയുടെ മുന്‍നിരയിലേയ്ക്കുള്ള കടന്നുവരവായിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി എം.പിയായ വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.
യുപിയിലെ മത്സരത്തിന് ചുക്കാന്‍ പിടിക്കുന്നതിനാണ് വരുണിനെ കോണ്‍ഗ്രസിലെയ്‌ക്കെത്തിയ്ക്കുന്നതെന്നാണ് അണിയ സംസാരം. യുപിയിലെ ‘രണ്ടാം തുറുപ്പുചീട്ട്’ എന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ വരുണിനെ വിശേഷിപ്പിക്കുന്നത്. സുല്‍ത്താന്‍പുരില്‍ നിന്നുള്ള ബിജെപി എംപിയായ വരുണ്‍ പാര്‍ട്ടിക്കുള്ളില്‍ തഴയപ്പെട്ടതില്‍ അസ്വസ്ഥനാണ്. വരുണ്‍ ഇക്കുറി സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് അവിടെ സൗഹൃദ മല്‍സരത്തിന് തയാറായേക്കും
മേനകയും സോണിയാ ഗാന്ധിയും തമ്മിലുള്ള ബന്ധം ഊഷ്മളമല്ലെങ്കിലും രാഹുല്‍ ഗാന്ധി, പ്രിയങ്ക എന്നിവര്‍ക്ക് വരുണുമായി ഉറച്ച സൗഹൃദമുണ്ട്. ഈ സൗഹൃദം കാത്തുസൂക്ഷിയ്ക്കുന്നതിനാല്‍ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ഗാന്ധി കുടുംബത്തെ കടന്നാക്രമിക്കണമെന്ന ബിജെപി നേതൃത്വത്തിന്റെ ആവശ്യം എക്കാലവും വരുണ്‍ നിഷേധിച്ചിരുന്നു.
കുടുംബത്തിലെ ഇളയ സഹോദരനെ വേദനിപ്പിക്കാതിരിക്കാന്‍ രാഹുലും പ്രിയങ്കയും ശ്രദ്ധിക്കുന്നു. വരുണിന്റെ 4 മാസം പ്രായമുള്ള മകള്‍ ആദിയ പ്രിയദര്‍ശിനി മരിച്ചപ്പോള്‍ വീട്ടില്‍ ആദ്യമോടിയെത്തിയവരില്‍ പ്രിയങ്കയുമുണ്ടായിരുന്നു.
Post Your Comments