![](/wp-content/uploads/2019/01/bhupinder-singh-hooda_380_pti.jpg)
റോഥക്: ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥ കമ്പനിയായ അസോസിയേറ്റഡ് ജേര്‍ണല്‍സിന് ഗുരുഗ്രാമില്‍ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് എന്നാണ് സൂചന.
റോഥക്കിലെ വീട്ടിലാണ് ഇന്ന് രാവിലെ സിബിഐ റെയ്ഡ് നടത്തിയത്. ഹൂഡയുടെ വസതിക്ക് പുറമെ ഡല്‍ഹിഎന്‍,സി.ആര്‍ മേഖലയിലില്‍ 30 കേന്ദ്രങ്ങളിലും റെയ്ഡ് നടക്കുന്നതായാണ് വിവരം. കേസില്‍ കഴിഞ്ഞയാഴ്ചയാണ് സിബിഐ കോടതി ഹൂഡയ്ക്ക് ജാമ്യം അനുവദിച്ചത്.
Post Your Comments