എന്നും രാവിലെ ഒരേ ഭക്ഷണങ്ങള്‍ മാത്രം കഴിച്ച് മടുത്തോ? എങ്കില്‍ പ്രഭാതഭക്ഷണത്തില്‍ ഒരല്‍പം പരീക്ഷണങ്ങള്‍ നടത്താന്‍ മടിക്കേണ്ട. ഇതാ വളരെ ഈസിയായി ഉണ്ടാക്കാവുന്ന ഒരു വിഭവം, അവില്‍ ഉപ്പുമാവ്
ആവശ്യമുള്ള സാധനങ്ങള്‍
സവാള – 1 (ചെറുതായി അരിഞ്ഞത്)
കറിവേപ്പില – ഒരു തണ്ട്
നിലക്കടല – ഒരു പിടി
പച്ചമുളക് – 2
കടുക് – 1 ടീ സ്പൂണ്‍
കടല പരിപ്പ് – 1 ടീ സ്പൂണ്‍
ജീരകം – ഒരു നുള്ള്
മഞ്ഞള്‍പൊടി – ഒരു നുള്ള്
കായം – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് അവല്‍നു ഒരു കപ്പ് വെള്ളം എന്ന കണക്കില്‍ ചേര്‍ത്ത് അവല്‍ നനച്ചു മാറ്റി വയ്ക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക, ജീരകം എന്നിവ വറുക്കുക. ഇതിലേക്ക് കറിവേപ്പില ചേര്‍ക്കുക. കടല പരിപ്പ്, നിലക്കടല എന്നിവ ഇളം ബ്രൗണ്‍ നിറമാകുന്നത് വരെ വറുക്കുക. മഞ്ഞള്‍ പൊടിയും, കായവും ചേര്‍ത്ത് അതിലേക്കു ഉള്ളിയും പച്ചമുളകും ഇട്ട് വഴറ്റുക. ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക .ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോള്‍ നനച്ച അവല്‍ ചേര്‍ത്ത് ഇളക്കി 2 മിനിറ്റ് അടച്ചു വേവിക്കുക. സ്വാദിഷ്ടമായ അവില്‍ ഉപ്പുമാവ് തയ്യാര്‍.
Post Your Comments