ചേമ്പിലയുടെ ഇലകളുപയോഗിച്ചു നിര്‍മിക്കുന്ന സ്വാദിഷ്ഠമായ വിഭവമാണ് ചേമ്പിലയപ്പം. ഔഷധഗുണമുള്ള ഒരു വിഭവമാണ് ചേമ്പിലയപ്പം. എന്നാല്‍ ആരും ഇതുവരെ ചേമ്പിലയപ്പം ട്രൈ ചെയ്തിട്ടുണ്ടാകില്ല. ഇന്ന് രാവിലെ ചേമ്പിലയപ്പം തയാറാക്കി നോക്കിയാലോ? തയാറാക്കാന്‍ വളരെ എളുപ്പമുള്ള ഒരു വിഭവം കൂടിയാണ് ഇത്.
ചേരുവകള്‍
1.പച്ചരി- അര കിലോ
2.ജീരകം – ഒരു സ്പൂണ്‍
3.തിരുമ്മിയ തേങ്ങ – ഒരു മുറി
4.ഉണക്ക മുളക് – മൂന്നെണ്ണം
5.കായപ്പൊടി – ഒരു നുള്ള്
6.വെളിച്ചെണ്ണ – ആവശ്യത്തിന്
7.ചേമ്പില (ഇളം പരുവം ) – ആവശ്യത്തിന്
8.ഉപ്പ് -പാകത്തിന്
9.കറിവേപ്പില – ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
കുതിര്‍ത്ത പച്ചരി, തിരുമ്മിയ തേങ്ങ, ജീരകം, മുളക്, കറിവേപ്പില എന്നിവ ഉപ്പ് ചേര്‍ത്ത് കൊഴുക്കട്ട പരുവത്തില്‍ അരച്ചെടുക്കുക. ഇതിലേക്ക് കായപ്പൊടി ചേര്‍ക്കുക. ഇളം പരുവത്തിലുള്ള ചേമ്പില അടിയിലുള്ള നാര് കളഞ്ഞശേഷം ഇല മുഴുവന്‍ മാവ് തേക്കുക. വീണ്ടും മാവിനുമുകളില്‍ ഇലവെച്ച് വീണ്ടും മാവ് തേക്കുക. നാല് അടുക്ക് ആയാല്‍ നീളത്തില്‍ ചുരുട്ടിയെടുത്ത് അപ്പച്ചെമ്പില്‍ വേവിച്ച് എടുക്കുക. ചൂടാറിയാല്‍ ചെരിച്ച് വട്ടത്തില്‍ മുറിച്ച് എടുത്ത് ഫ്രൈയിംഗ് പാനില്‍ എണ്ണയൊഴിച്ച് മൊരിച്ചെടുക്കുക.
Post Your Comments