ശ്രീകൃഷ്ണപുരം : സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്റെ ‘ഉജ്വലബാല്യം’ പുരസ്‌കാരം കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ സ്മാരക അന്ധവിദ്യാലയത്തിലെ ഏഴാംക്ലാസിലെ എസ് അതുല്‍ കൃഷ്ണയ്ക്ക് . കാഴ്ചശക്തിയില്ലാത്ത ഒരു വിദ്യാര്‍ഥി ആദ്യമായാണ് ഉജ്വലബാല്യം പുരസ്‌കാരം നേടുന്നത്.
കഴിഞ്ഞ മാസം കൊല്ലത്ത് നടന്ന സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ കഥാപ്രസംഗം, മോണോ ആക്ട് എന്നിവയില്‍ ഒന്നാംസ്ഥാനവും കഥാരചന, ഉപകരണസംഗീതം എന്നിവയില്‍ രണ്ടാംസ്ഥാനവും അതുല്‍ കൃഷ്ണ നേടിയിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നേത്രചികിത്സാ വിഭാഗം നിര്‍മിച്ച ‘മൂന്നാംമിഴി’ എന്ന ടെലിഫിലിമിലും അതുല്‍ കൃഷ്ണ അഭിനയിച്ചിട്ടുണ്ട്.
വിവിധ ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച് തായമ്പക അവതരിപ്പിക്കുന്ന വാദ്യകലാകാരന്‍കൂടിയാണ് അതുല്‍ കൃഷ്ണ. കാഴ്ചയില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാന ചെസ് ടൂര്‍ണമെന്റില്‍ മികച്ച വിജയം നേടി. കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റ് ടീമിലും അംഗമാണ്. പട്ടാമ്പി പള്ളിപ്പുറം സന്ധ്യാരാമത്തില്‍ സി രാമചന്ദ്രന്റെയും കെ സന്ധ്യയുടെയും മകനാണ്.
Post Your Comments