അബുദാബി: ചൈനീസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ അബുദാബിയില്‍ നടക്കും. അല്‍മരിയ ഐലന്റിലും ഗലേറിയ മാളിലുമായാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ചിത്രപ്രദര്‍ശനം, ഗോള്‍ഡന്‍ കുങ് ഫു, വ്യാളിയുടെ രൂപം ധരിച്ചുള്ള നൃത്തം, അഭ്യാസപ്രകടനങ്ങള്‍, വെടിക്കെട്ട് ഇവയെല്ലാം ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് അബുദാബിയില്‍ ചൈനീസ് ആഘോഷങ്ങൾ അരങ്ങേറുന്നത്.
Post Your Comments