റിയാദ് : 16 മാസമായി ഷുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം ഖബറടക്കി. 18 വര്‍ഷത്തെ സൗദി വാസത്തിനിടെ ഇസ്ലാം മതം സ്വീകരിച്ച തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ചക്കിങ്ങല്‍ മോഹനന്റെ (55) മൃതദേഹമാണ് ബന്ധുക്കളുടെ അനുമതിയോടെ റിയാദില്‍ ഖബറടക്കിയത്.
റിയാദിലെ ഷിഫയില്‍ ജോലി ചെയ്തിരുന്ന മോഹനന്‍ 2017 ഒക്ടോബറില്‍ വീണു പരുക്കേറ്റതായാണ് ആശുപത്രി രേഖകളിലുള്ളത്. സ്‌പോണ്‍സറില്‍നിന്ന് ഒളിച്ചോടി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ രേഖകളുടെ അഭാവമാണ് തിരിച്ചറിയാന്‍ വൈകിയത്. ഒടുവില്‍ എംബസിയുടെ നിര്‍ദേശപ്രകാരം സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് മോഹനനെ തിരിച്ചറിയാനും ബന്ധുക്കളെ കണ്ടെത്താനും സഹായകമായത്.
Post Your Comments