UAELatest News

യുഎഇയില്‍ പിഞ്ചുകുഞ്ഞിനെ വിൽക്കാൻ ശ്രമം; അഞ്ച് പേര്‍ അറസ്റ്റില്‍

ഷാര്‍ജ: അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ 500 ദിര്‍ഹത്തില്‍ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഉള്‍പ്പെടെ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് അറസ്റ്റിലായത്. അറസ്റ്റിലായ പുരുഷന്മാരില്‍ ഒരാളുടെ ഫ്ലാറ്റിലായിരുന്നു കുട്ടിയുടെ അമ്മ താമസിച്ചിരുന്നത്. ഇന്തോനേഷ്യന്‍ പൗരയായ ഇവര്‍ ഒരു വര്‍ഷത്തോളമായി വീടിന്റെ വാടക നല്‍കിയിരുന്നില്ല.

ഇതോടെയാണ് കുഞ്ഞിനെ വില്‍ക്കാന്‍ നിര്‍ബന്ധിതയായത്. ഏഷ്യക്കാരനായ മറ്റൊരാളുമായി സ്ത്രീയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇന്തോനേഷ്യക്കാരിയായ മറ്റൊരു സ്ത്രീയാണ് കുഞ്ഞിനെ വാങ്ങാനെത്തിയത്. കിങ് ഫൈസല്‍ റോഡില്‍ വെച്ച് കുഞ്ഞിനെ കൈമാറുകയും ചെയ്തു. വില്‍പ്പനയെ സംബന്ധിച്ച് വിവരം ലഭിച്ച ഷാര്‍ജ പൊലീസ് ഇവരെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Post Your Comments


Back to top button