Latest NewsIndiaNews

നവജാത ശിശുവിനെ പിതാവ് വിറ്റത് 1.20 ലക്ഷം രൂപയ്ക്ക്; പിതാവിനായി തിരച്ചിൽ

ചെന്നൈ: നവജാത ശിശുവിനെ പിതാവ് 1.20 ലക്ഷം രൂപയ്ക്കു വിറ്റതായി പരാതി നൽകിയിരിക്കുന്നു. സേലം ജില്ലയിലെ നെത്തിമേട് ആണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. രണ്ട് ഇടനിലക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. കുട്ടിയുടെ പിതാവ് ഒളിവിലാണ് ഉള്ളത്. ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ ഉർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

നവംബർ പതിനഞ്ച് മുതൽ കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് സത്യ എന്ന യുവതിയാണ് പൊലീസിൽ പരാതി നല്കുകയുണ്ടായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ പിതാവ് വിജയ് ഈറോഡ് സ്വദേശി നിഷയ്ക്ക് വിറ്റതായി കണ്ടെത്തുകയുണ്ടായി. നിഷയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇടനിലക്കാരിയായ ഗോമതിയെ അറസ്റ്റ് ചെയ്തു.

ആന്ധ്രപ്രദേശിലെ ദമ്പതികളുടെ കൈവശമാണ് കുഞ്ഞിപ്പോൾ ഉള്ളത്. തൊട്ടടുത്ത ജില്ലയായ നാമക്കലിൽ ഒരു വർഷം മുൻപ് സമാന സംഭവം ഉണ്ടായിരുന്നു. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. കുട്ടിയെ വിറ്റ പണം ഉപയോഗിച്ച് വിജയ് ഓട്ടോ വാങ്ങിയിരുന്നു. വിജയ്-സത്യ ദമ്പതികൾക്ക് രണ്ട് പെൺകുട്ടികൾ കൂടിയുണ്ട്.

shortlink

Post Your Comments


Back to top button