അജ്മാൻ : യുഎഇയിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. അജ്മാനിലെ അൽ റഷിദിയ പ്രദേശത്തെ കഫെറ്റീരിയയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു പൊട്ടിത്തെറി.പരിക്കേറ്റ അഞ്ചു പേരും കഫെറ്റീരിയ ജീവനക്കാരാണ്. ഇവർ ഇപ്പോൾ വർ ശൈഖ് ഖലീഫ ബിൻ സായിദ് ആശുപത്രിയിൽ ചികിത്സയിലാണ്.
വിവരം ലഭിച്ച ഉടനെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി. പൊട്ടിത്തെറിയുടെ ആഘാതത്തിൽ കെട്ടിടത്തിന് വലിയ നാശനഷ്ടമുണ്ടായെങ്കിലും തീപ്പിടിത്തമുണ്ടാകാതിരുന്നത് വൻ ദുരന്തം ഒഴിവായി. ഗ്യാസ് ചോർച്ചയെത്തുടർന്ന് സിലിൻഡർ പൊട്ടിത്തെറിച്ചതെന്നു അധികൃതർ അറിയിച്ചു.
ഹോട്ടലുകളിലും കഫെറ്റീരിയകളിലും ഗ്യാസ് സിലിൻഡറുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് അജ്മാൻ സിവിൽ ഡിഫൻസ് മേധാവി ലെഫ്റ്റനന്റ് കേണൽ മുസ്തഫ സുൽത്താൻ അൽ അലി അറിയിച്ചു. സിലിൻഡറുകൾ അടുക്കളയിൽ സൂക്ഷിക്കരുതെന്നും വായുസഞ്ചാരമുള്ള, ചൂടും തീയും തട്ടാത്ത ഇടത്തിൽ പ്രത്യേകമായി സൂക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments