Latest NewsKerala

ചികിത്സയുടെ പേരില്‍ ആനയുടെ കാലില്‍ തിളച്ച എണ്ണയൊഴിച്ച് പൊള്ളിച്ചു

തൃശൂര്‍ : വ്യാജ ആയുര്‍വേദ ചികിത്സയുടെ പേരില്‍ ആനയുടെ കാലില്‍ തിളച്ച എണ്ണയൊഴിച്ച് പൊള്ളിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ബലരാമന്‍ എന്ന ആനയുടെ കാലുകളിലാണ് പൊള്ളലേറ്റത്. ഒരു കാലിന്റെ മുട്ടിനു താഴെ മുഴുവന്‍ പൊള്ളലേറ്റിട്ടുണ്ട്. സംഭവം വിവാദമായതോടെ ദേവസ്വം ഉദ്യോഗസ്ഥരുടെയും പാപ്പാന്‍മാരുടെയും പേരില്‍ വനംവകുപ്പ് കേസ് എടുത്തു.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ആന മദപ്പാടിലായിരുന്നു. തുടര്‍ന്ന് ജനുവരി 15ന് ആന തളര്‍ന്നു വീണു. ഇതിനുള്ള ചികിത്സയെന്ന നിലയ്ക്കാണ് എണ്ണപ്രയോഗം നടത്തിയത്.
കാലിലെ മസിലുകളെ ഉത്തേജിപ്പിച്ച് ആനയെ എഴുന്നേല്‍പ്പിക്കാനായിരുന്നു ഇത്. ഡോക്ടറുടെ ഉപദേശത്തോടുകൂടിയല്ല ഈ ചികിത്സ നടപ്പാക്കിയതെന്ന് വനംവകുപ്പ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ചൂടാക്കിയ എണ്ണയില്‍ തുണിമുക്കി ആനയുടെ കാലില്‍ വയ്ക്കുകയായിരുന്നു.

ഒന്നാം പാപ്പാന്‍ വി. പ്രസാദ്, രണ്ടാം പാപ്പാന്‍ ശ്രീകുമാര്‍, മൂന്നാം പാപ്പാന്‍ പി.പി. ശശി, വിരമിച്ച പാപ്പാന്‍മാരായ സേതു, മനോഹരന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ലൈവ് സ്റ്റോക് മാനേജര്‍ കെ.കെ. ഷൈജു, സെക്രട്ടറി വി.എ. ഷീജ എന്നിവരുടെ പേരില്‍ സംഭവത്തെ തുടര്‍ന്ന് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button