മുസൂരി: പ്രമുഖ ബോളിവുഡ് നടൻ ഷാഹിദ് കപ്പൂരിന്റെ സിനിമാ സെറ്റിലുണ്ടായ അപകടത്തിൽ ജനറേറ്റർ ഓപ്പറേറ്റർക്ക് ദാരുണാന്ത്യം. മുസൂരിയിൽ ഫൈവ്സ്റ്റാർ ഹോട്ടലിൽ കബീർ സിംഗ് എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ മുസാഫർനഗർ സ്വദേശി രാമു (30) ആണ് അപകടത്തിൽ മരിച്ചത്. ജനറേറ്ററിലെ ഇന്ധനം പരിശോധിക്കുന്നതിനിടെ കഴുത്തിൽ ചുറ്റിയിരുന്ന വസ്ത്രം ജനറേറ്റർ ഫാനിൽ കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.
Post Your Comments