ന്യൂ ഡൽഹി : ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെ ഉല്‍പ്പാദനം കുറയ്ക്കുവാൻ ഒരുങ്ങി സാംസങ്. ഡിസ്‌പ്ലേകളും ടച്ച് സ്‌ക്രീനുകളും ഇറക്കുമതി ചെയ്യുവാൻ തീരുവ ഏര്‍പ്പെടുത്തിയതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ കാരണം. ഇറക്കുമതി ചെലവ് ഉയര്‍ത്തിയതോടെ ഉല്‍പ്പാദനം കുറയ്ക്കാതിരിക്കാനാകില്ലെന്നാണ് സാംസങിന്റെ നിലപാട്. അതേസമയം ഗാലക്‌സി എസ് 9, നോട്ട് 9 എന്നീ ഫ്‌ളാഗ്ഷിപ്പ് മോഡലുകളുടെ ആഭ്യന്തര ഉല്‍പ്പാദനം നിര്‍ത്താനൊരുങ്ങുകയാണെന്ന് കേന്ദ്ര സര്‍ക്കാരിനെ കമ്പനിഅറിയിച്ചു
Post Your Comments