ഇസ്ലാംമാബാദ് : തെക്കന്‍ പഞ്ചാബിലെ ഗ്രാമമേഖലയിലുളള ഒരു ആശുപത്രിയില്‍ വെച്ച് യുവ വനിത ഡോക്ടറിന് നേരെ ക്ലീനര്‍ പീഡനത്തിന് മുതിര്‍ന്ന സംഭവം കൂടുതല്‍ കലുഷിതാവസ്ഥയിലേക്ക്. ഇതിനെതിരെ യുവ ഡോക്ടര്‍മാരുടെ സംഘടന വന്‍ പ്രതിഷേധത്തിലേക്ക് കടന്നിരിക്കുകയാണ്. അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.
പീഡനത്തിന് ശ്രമിച്ച ക്ലീനര്‍ക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ചുമത്തുക, വനിത ഡോക്ടര്‍ മാര്‍ക്ക് തൊഴിലിടത്തില്‍ വരുത്തേണ്ട സുരക്ഷിതത്വത്തിനുളള ബില്ല് പാസാക്കുക തുടങ്ങിയവയാണ് യുവ ഡോക്ടര്‍മാര്‍ മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യങ്ങള്‍.
യുവ വനിത ഡോക്ടറിന് ദുരനുഭവം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ സൂപ്രണ്ടിനേയും പ്രിന്‍സിപ്പാളിനേയും പഞ്ചാബ് ആരോഗ്യമന്ത്രി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. പകരം ഒരു അന്വേഷണ കമ്മറ്റിയേയും നിയമിച്ചുണ്ട്. വിഷയത്തെ പറ്റി പഠിച്ച് 24 മണിക്കൂറിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പാക്കിസ്ഥാന്‍ പഞ്ചാബ് മേഖലയിലെ റഹീം യര്‍ ഖാനിലെ ഒരു ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ഔട്ട് പേഷ്യന്‍റ് വിഭാഗം വരെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിലായിരുന്ന ഡോക്ടറിന് നേരെയാണ് ക്ലീനര്‍ പീഡനശ്രമം നടത്തിയത്. വനിത ഡോകടറെ ഇയാള്‍ ബലമായി കയറി പിടിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ സെക്യൂരിറ്റി ജീവനക്കാരെ വിളിക്കുകയും ഇയാളെ പിടികൂടുകയും ചെയ്തിരുന്നു.
Post Your Comments