Kerala

മഴക്കാലപൂർവ ശുചീകരണം ജനപങ്കാളിത്തതോടെ ഉടൻ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പകർച്ചവ്യാധികൾ തടയാനായി മഴക്കാലപൂർവ ശുചീകരണം ജനപങ്കാളിത്തത്തോടെ പഞ്ചായത്തുതലം മുതൽ ഉടൻ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിൽ വിവിധ വകുപ്പുകളുടെ പങ്കാളിത്തം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിവിധ മന്ത്രിമാരും വകുപ്പു മേധാവികളുമായി നടന്ന ആരോഗ്യ ജാഗ്രതാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശുചീകരണം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കണം. നീക്കം ചെയ്യുന്ന മാലിന്യം സംസ്‌കരിക്കുന്നത് സംബന്ധിച്ചും കൃത്യമായ ധാരണയുണ്ടാകണം. കുടിക്കാൻ ലഭ്യമാക്കുന്നത് നല്ല വെള്ളമാണെന്ന് ഉറപ്പുവരുത്താനാകണം. എല്ലാ ജലസ്രോതസ്സും ശുദ്ധീകരിക്കാൻ നടപടിയുണ്ടാകണം. വേനൽക്കാലത്ത് വരൾച്ച നേരിടുന്ന കാര്യത്തിലും ശ്രദ്ധവേണം. മഴവെള്ള സംഭരണത്തിന് നല്ലരീതിയിലുള്ള ഒരുക്കങ്ങൾ വേണം. കുളങ്ങളിലേക്കുള്ള ചാലുകൾ ഒഴുക്കിന് സഹായകമാകണം. കനാലുകളിലൂടെ ലഭിക്കുന്നത് നല്ല വെള്ളമായിരിക്കണം. ജല ദുരുപയോഗം തടയാൻ ബോധവത്കരണം വേണം. പാഴ്ജലം മറ്റാവശ്യങ്ങൾക്ക് പുനരുപയോഗിക്കാനുള്ള സാധ്യതകൾ പരിശോധിക്കണം. ക്വാറികളിലെ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാനാകുമോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

കഴിഞ്ഞവർഷത്തെ മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി ഡെങ്കിപ്പനിയുൾപ്പെടെ കാര്യമായി കുറച്ചുകൊൺണ്ടുവരാനായതായി യോഗത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. 2017ൽ ഡെങ്കിപ്പനി മൂലം 165 മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 2018ൽ 32 മരണങ്ങൾ മാത്രമാണ് ഉണ്ടൺായത്. കൂടുതൽ ജാഗ്രത പുലർത്തിയാൽ പകർച്ചവ്യാധികൾ ഇനിയും കുറയ്ക്കാനാകും.

നവകേരള കർമപദ്ധതിയുടെ ഘടകങ്ങളുമായി പകർച്ചവ്യാധി നിയന്ത്രണപ്രവർത്തനങ്ങൾ വേണമെന്ന് യോഗം നിർദേശിച്ചു. പൊതുജന പങ്കാളിത്തത്തോടെ കൊതുകുനശീകരണം, തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചീകരണ ക്യാമ്പയിനുകൾ, സുരക്ഷിത കുടിവെള്ള വിതരണം, വാർഡുതല ആരോഗ്യ സമിതികളുടെ ശക്തിപ്പെടുത്തലുകളും ഇടപെടലുകളും, വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾ തുടങ്ങിയവ വേണം.

ജാഗ്രതാ ക്യാമ്പയിന് സംസ്ഥാനതലത്തിലുള്ള മേൽനോട്ടത്തിന് പുറമേ മന്ത്രിമാർക്ക് ജില്ലാതല ചുമതലയും നൽകും. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലായിരിക്കും പകർച്ചവ്യാധി പ്രതിരോധ സമിതികളുടെ അവലോകനവും നടത്തിപ്പും. ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്കൊപ്പം തദ്ദേശസ്വയംഭരണം, ജലവിഭവം, റവന്യൂ, തൊഴിൽ, സാമൂഹികനീതി, വിദ്യാഭ്യാസം, കൃഷി, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ്, കൃഷി, മൃഗസംരക്ഷണം, പൊതുമരാമത്ത്, ഫിഷറീസ്, പട്ടികവർഗ വികസനം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകൾ കൈക്കൊള്ളേൺണ്ട മുൻകരുതൽ നടപടികളും യോഗത്തിൽ ചർച്ച ചെയ്തു. ശുചിത്വമിഷൻ, ഭക്ഷ്യ സുരക്ഷാ കമ്മീഷൻ, ദുരന്ത നിവാരണ അതോറിറ്റി, റെയിൽവേ എന്നിവർ ചെയ്യേണ്ടൺ കാര്യങ്ങളും ചർച്ച ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button