Latest NewsGulf

പ്രവാചകന് എതിരെ മോശം പരാമര്‍ശം  : പ്രവാസി മലയാളി യുവാവിന്റെ ശിക്ഷ അഞ്ചില്‍ നിന്ന് പത്ത് വര്‍ഷമാക്കി ഉയര്‍ത്തി

റിയാദ് : പ്രവാചകനെതിരേ മോശം പരാമര്‍ശം നടത്തിയ മലയാളി യുവാവിന്റെ ശിക്ഷ ഇരട്ടിയായി ഉയര്‍ത്തി. സൗദിയില്‍ ജോലി ചെയ്യുകയായിരുന്ന ആലപ്പുഴ സ്വദേശി വിഷ്ണു ദേവാണ് കേസില്‍ ജയിലിലായത്. അഞ്ചു വര്‍ഷത്തെ തടവു ശിക്ഷയാണ് അപ്പീല്‍ കോടതി പത്ത് വര്‍ഷമാക്കി ഉയര്‍ത്തിയത്.

സൗദിയിലെ നിയമ വ്യവസ്ഥക്ക് എതിരെയും പ്രവാചകനെതിരെയും ട്വിറ്ററിലൂടെ മോശം പരാമര്‍ശം നടത്തിയെന്നായിരുന്നു കേസ്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ദമ്മാം ക്രിമിനല്‍ കോടതി വിഷ്ണു ദേവിനെ അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിക്കുകയായിരുന്നു. ഒരു വനിതയുമായി ട്വിറ്ററില്‍ നടത്തിയ ആശയ വിനിമയമാണ് വിഷ്ണുവിനെ കുടുക്കിയത്. ദമ്മാമിലെ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു വിഷ്ണു.

അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയുമാണ് വിഷ്ണുവിന് കഴിഞ്ഞ വര്‍ഷം കോടതി വിധിച്ചത്. എന്നാല്‍ ശിക്ഷ പുനഃപരിശോധിക്കാന്‍ അപ്പീല്‍ കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ പത്തു വര്‍ഷമായി ദമ്മാം ക്രിമിനല്‍ കോടതി വര്‍ദ്ധിപ്പിച്ചത്. രാജ്യത്തെ മതപരവും ധാര്‍മികവുമായ മൂല്യങ്ങളെ നിന്ദിക്കുന്നതും പരിഹസിക്കുന്നതും പ്രകോപനം സൃഷ്ടിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതും നിര്‍മ്മിക്കുന്നതും കുറ്റകരമാണ്.ശിക്ഷ കര്‍ശനമാക്കിയ ശേഷം ആദ്യമായി ശിക്ഷിക്കപ്പെടുന്ന ഇന്ത്യക്കാരനാണ് വിഷ്ണു ദേവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button