മൊബൈൽ ഫോണുകളില്‍നിന്നുള്ള റേഡിയോ തരംഗങ്ങള്‍ തലച്ചോറിലും ഹൃദയത്തിലും ട്യൂമറിന് കാരണമായേക്കാമെന്ന് പഠനറിപ്പോർട്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടിയതിനൊപ്പം അര്‍ബുദ സാന്നിധ്യവും വര്‍ധിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഫോണുകളില്‍നിന്നുള്ള റോഡിയോ ഫ്രീക്വന്‍സി റേഡിയേഷനിലൂടെ തലച്ചോറിലും ഹൃദയത്തിലും ട്യൂമറുണ്ടാകാനുള്ള സാധ്യതയേറെയാണെന്നാണ് റിപ്പോർട്ട്. മൊബൈല്‍ ഫോണുകളില്‍നിന്നുള്ള റേഡിയോ തരംഗങ്ങള്‍ രണ്ടുവര്‍ഷത്തോളം ദിവസം ഒമ്പതുമണിക്കൂറോളം എലികളില്‍ കടത്തിവിട്ടാണ് ഈ പരീക്ഷണം നടത്തിയത്.
റേഡിയേഷന് വിധേയരായ എലികളില്‍ ട്യൂമറിനുള്ള സാധ്യത വര്‍ധിച്ചതായി ഗവേഷകര്‍ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ യാതൊരു അപകടവുമില്ലെന്ന വ്യാപകമായ ധാരണ തിരുത്തുന്നതാണ് ഈ കണ്ടെത്തല്‍ എന്ന് പഠനത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയ റോണ്‍ മെല്‍നിക്ക് പറഞ്ഞു.
Post Your Comments