KeralaNews

ദേശീയ ജലപാത 2020ല്‍ പൂര്‍ത്തിയാക്കും; മുഖ്യമന്ത്രി

 

തിരുവനന്തപുരം: കാസര്‍കോഡ് മുതല്‍ കോവളം വരെയുള്ള ദേശീയ ജലപാത പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ടൂറിസ്റ്റുകളെ വലിയ തോതില്‍ അതാകര്‍ഷിക്കുമെന്നും 2020ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജലപാത ടൂറിസത്തിന് വലിയ മുന്നേറ്റമുണ്ടാക്കുമെന്നുള്ളത് കൊണ്ടുതന്നെ ഓരോ 20 കിലോമീറ്ററിലും ആളുകള്‍ക്ക് വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശിക്കാനുള്ള സൗകര്യവുമുണ്ടാക്കുന്നുണ്ട്

ടൂറിസ്റ്റുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഇവിടുങ്ങളിലെ ജനങ്ങള്‍ക്ക് തൊഴിലും വരുമാനമാര്‍ഗവുമുണ്ടാകും. ഇതോടെ റോഡ് ഗതാഗതത്തിന്റെ ഒരു ഭാഗം ദേശീയ ജലപാതയിലൂടെ കൊണ്ടുപോകാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സെമി അതിവേഗ റെയില്‍പാത നിര്‍മ്മിക്കുന്നതിനായി കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ രൂപീകരിച്ചു. പദ്ധതി പ്രാരംഭ ഘട്ടത്തിലാണ്.

ശബരിലയില്‍ വിമാനത്താവളം ഒരുക്കാനുള്ള നടപടികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ശബരിമലയില്‍ ഏറ്റവും നല്ല സൗകര്യമാണ് ഇത്തവണ ഉണ്ടായിരുന്നത്. ശബരിമലയെ ഏറ്റവും വലിയ കേന്ദ്രമാക്കി ഉയര്‍ത്തണമെന്നുതന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യം. തിരുപ്പതി രീതിയില്‍ ശബരിമലയെ ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുക.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. സംസ്ഥാനത്തെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. അതിനാല്‍ ലേലത്തില്‍ പങ്കെടുത്ത് സര്‍ക്കാര്‍ അത് കൈവശപ്പെടുത്താനാണ് ശ്രമിക്കുന്നത്. എല്ലാ മേഖലയിലും ഗതാഗത സൗകര്യം വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button