![](/wp-content/uploads/2019/01/download-8-3.jpg)
അബുദാബി: ഫെബ്രുവരി അഞ്ചിന് സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ ഗതാഗത സംവിധാനം ലഭ്യമാക്കും.
നഗരത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ആളുകളെ പ്രത്യേക വാഹനത്തിലായിരിക്കും സ്റ്റേഡിയത്തിലെത്തിക്കുന്നത്. രജിസ്റ്റര്‍ ചെയ്തവര്‍ക്കായി ദേവാലയങ്ങളില്‍ എത്തിക്കുന്ന പ്രവേശന ടിക്കറ്റിനോടൊപ്പം യാത്രാടിക്കറ്റും ലഭ്യമാക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. പൊതുവാഹന സൗകര്യം ഏറ്റവുമടുത്തുള്ള കേന്ദ്രങ്ങളുടെ വിവരങ്ങളും വാഹനം പുറപ്പെടുന്ന സമയവുമടക്കമുള്ള കാര്യങ്ങള്‍ പ്രവേശനക്കൂപ്പണുകള്‍ക്കൊപ്പം അതത് ഇടവകകളില്‍നിന്ന് വാങ്ങണം.
ടിക്കറ്റില്‍ അറിയിച്ച സമയത്തിനുമുമ്പുതന്നെ ആളുകള്‍ കേന്ദ്രങ്ങളില്‍ എത്തണം. ഒരിക്കല്‍ തീര്‍ച്ചപ്പെടുത്തിയ കേന്ദ്രവും സമയവും മാറ്റാന്‍ പറ്റില്ല. പൊതുവാഹനങ്ങളുടെ കേന്ദ്രത്തിലേക്ക് ഇഷ്ടംപോലെ സ്വന്തംവാഹനത്തില്‍ എത്താം. ബസുകളിലെ സീറ്റ് ഉറപ്പാക്കാന്‍ വിശ്വാസികള്‍ രാവിലെ തന്നെ അവരവര്‍ക്ക് അനുവദിച്ച കേന്ദ്രങ്ങളില്‍ എത്തണം. സ്റ്റേഡിയത്തിലെ പ്രവേശനക്കൂപ്പണും ഗതാഗതക്കൂപ്പണും കൈയില്‍ കരുതണം.
ഫെബ്രുവരി അഞ്ചിന് അബുദാബിയില്‍ ഒരു സ്വകാര്യവാഹനത്തിനും യാത്രാഅനുമതിയില്ല. ബസുകളില്‍നിന്ന് ഇറങ്ങി സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാന്‍ മൂന്ന് കിലോമീറ്ററോളം നടക്കേണ്ടിവരും. വിദേശികള്‍ നിര്‍ബന്ധമായും പാസ്‌പോര്‍ട്ട് കരുതണം. അതോടൊപ്പം പൊതുവാഹനത്തിന് അനുവദിച്ച കൂപ്പണും കരുതണം. താമസ സ്ഥലത്തുനിന്ന് നടന്ന് സ്റ്റേഡിയത്തില്‍ എത്താന്‍ കഴിയുമെങ്കില്‍ അതായിരിക്കും നല്ലത്. ടിക്കറ്റിനൊപ്പം എമിറേറ്റ്‌സ് ഐ.ഡി.യും കൈയ്യില്‍ കരുതണം
Post Your Comments