നവയുഗത്തിലെ ഡിജിറ്റല്‍ മേഖലയെ ഏറ്റവും ക്രിയാത്മകമാക്കി ഉപോയോഗിക്കുന്ന ഒരു വാര്‍ത്തയാണ് മഹാരാഷ്ട്രയില്‍ നിന്നും ഉള്ളത്. സംസ്ഥാന സര്‍ക്കാറും സ്വകാര്യ ബാങ്കായ എസ് ബാങ്കും ചേര്‍ന്നാണ് ഈ സൗകര്യം ലഭ്യമാകുന്നത്.
റേഷന്‍ കടകളെ എസ് ബാങ്കിന്റെ വ്യവഹാര ഇടപാടുകാരാക്കുന്നതാണ് പുതിയ പദ്ധതി. താനെ, ലത്തൂര്‍, പുണെ ഉള്‍പ്പടെ 12 ജില്ലയിലെ 40 % വരുന്ന റേഷന്‍ കടകളിലൂടെ 7 ലക്ഷത്തില്‍ പരം ആളുകള്‍ക്കാണ് ഇത് പ്രയോജനകരമാവുക. ആധാര്‍ എനാബിളിങ് പേയ്‌മെന്റ് സിസ്റ്റം വഴി (എ ഇ പി എസ് ) ചെറുകിട നിക്ഷേപങ്ങള്‍ക്കും പിന്‍വലിക്കലും സാധ്യമാകും.എ ഇ പി എസ് വഴി എല്ലാവിധ പണമിടപാടുകളും നടത്താന്‍ റേഷന്‍ കടകളിലൂടെ സാധിക്കും.
ബസ് ബുക്കിംഗ് ,മൊബൈല്‍ റീചാര്‍ജ് എന്നിങ്ങനെയുള്ള സേവനങ്ങളിലൂടെ കമ്മീഷനും ലഭ്യമാകും. ഇ – പി ഡി എസ് സംവിധാനത്തിലൂടെ വ്യാജ റേഷന്‍കാര്‍ഡുകള്‍ ഇല്ലാതാക്കുവാനും ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ഗിരീഷ് ബാപത് പ്രതികരിച്ചു. ഉള്‍ഗ്രാമപ്രദേശങ്ങളിലെ ആളുകള്‍ക്കു നിത്യജീവിതം സുഗമമാക്കാന്‍ ഈ ഉദ്യമത്തിന് സാധിക്കും. മറ്റ് സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കുമ്പോള്‍ പ്രധാനമന്ത്രി ജന്‍ ധന്‍ യോജനക്ക് ഇത് മുതല്‍ക്കൂട്ടാകും.
എടിഎം കാര്‍ഡുകള്‍ അധികം ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്ക് ബയോമെട്രിക് ആധികാരികത ഉപയോഗിച്ച് ദൈനംദിന ആവശ്യങ്ങള്‍ക്കായി ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള പണം പ്രയോജനപ്പെടുത്താനുള്ള സംവിധാനമാണ് റേഷന്‍ കടകളിലൂടെ സാധ്യമാകുന്നത്.
ന്യൂഡല്‍ഹി•ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ കേരളത്തില്‍ യു.ഡി.എഫ് നേട്ടമുണ്ടാക്കുമെന്ന് റിപ്പബ്ലിക് ടിവി-സി വോട്ടര്‍ സര്‍വേ. സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റുകളില്‍ 16 ലും കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് സഖ്യം വിജയം നേടുമെന്ന് സര്‍വേ പറയുന്നു. ഇത്തവണയും ബി.ജെ.പി സീറ്റുകള്‍ ഒന്നും തന്നെ നേടില്ല. എല്‍.ഡി.എഫ് 4 സീറ്റില്‍ ഒതുങ്ങുമെന്നും റിപ്പബ്ലിക് ടി.വി സര്‍വേ പ്രവചിക്കുന്നു.
യു.ഡി.എഫിന് 40.1 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്ന് സര്‍വേ പറയുന്നു. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എഫ് 19.7 ശതമാനം വോട്ടുകള്‍ നേടും. എല്‍.ഡി.എഫിന് 29.3 ശതമാനം വോട്ടുകളും മറ്റുള്ളവര്‍ക്ക് 10.9 ശതമാനം വോട്ടുകളും ലഭിക്കുമെന്ന് സര്‍വേ പറയുന്നു.
2014 ല്‍ 8.1 ശതമാനം വോട്ടുവിഹിതമുണ്ടായിരുന്ന എന്‍.ഡി.എ ഇത്തവണ 19 ശതാനത്തിലേറെ വോട്ടുവിഹിതവുമായി ഇരുമുന്നണികള്‍ക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നും സര്‍വേ വിലയിരുത്തുന്നു.
Post Your Comments