KeralaLatest News

കെഎസ്ആര്‍ടിസിയില്‍ ഇങ്ങനെയും ചില കണ്ടക്ടര്‍മാര്‍; വീഡിയോ വൈറല്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെയുള്ള ഒരുപാട് പരാതികള്‍ നാം കേട്ടിട്ടുണ്ട്. പലപ്പോഴും അവ വലിയ തോതില്‍ ചര്‍ച്ചകളാവാറുമുണ്ട്. എന്നാല്‍ ആനവണ്ടിയും ജീവനക്കാരും ചില നേരങ്ങളില്‍ നന്മയുടെ കാവല്‍ക്കാരും ആകാറുണ്ട്. അര്‍ദ്ധരാത്രിയില്‍ റോഡില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീക്ക് കാവല്‍ നിന്നതുള്‍പ്പെടെ പല സംഭവങ്ങളും അതിന് ഉദാഹരണമാണ്.

എന്നാല്‍ ചില നന്മനിറഞ്ഞ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അതിലൊന്നും പരാതി ഇല്ല. കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരെ കുറിച്ചുള്ള നമ്മുടെ മുന്‍ധാരണകളെല്ലാം മാറ്റുന്നതാണ് പിയൂഷ് എന്നയാള്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഒരു പോസ്റ്റ്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും മലപ്പുറത്തേക്കുള്ള യാത്രക്കിടെ പ്രവാസി യാത്രക്കാരുടെ ലഗേജുകള്‍ സുരക്ഷിതമായി ഇറക്കി കൊടുക്കുകയും മറ്റുള്ളത് സുരക്ഷിതമായി അടുക്കി വെക്കുകയും ചെയ്യുകയാണ് ഈ കണ്ടക്ടര്‍.ഒരു കണ്ടക്ടര്‍മാരും ഇതേപോലെ യാത്രക്കാരോട് ഇത്ര സഹകരണത്തില്‍ പെരുമാറില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാന്‍ തൃശൂരില്‍ നിന്നും മലപ്പുറത്തേക്ക് നമ്മുടെ സ്വന്തം കെഎസ്ആര്‍ടിസിയുടെ എ.സി ലോ ഫ്‌ളോര്‍ ബസില്‍ യാത്ര ചെയ്യുകയാണ്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും മലപ്പുറത്തേക്കുള്ള JN458 എന്ന ബസാണ്. സമയം 12.40 pm. പതിനൊന്ന് മണിക്ക് തൃശൂരില്‍ നിന്ന് എടുത്തപ്പോള്‍ മുതല്‍ ഈ ബസിലെ കണ്ടക്ടറെ ശ്രദ്ധിക്കാന്‍ തുടങ്ങിയതാണ്. പ്രവാസികളായ യാത്രക്കാരാണ് ഏറെയും. അതിനാല്‍ വണ്ടി നിറയെ ലഗേജുകളാണ്. ഈ ലഗേജുകളൊക്കെ ഈ കണ്ടക്ടര്‍ ഒറ്റയ്ക്ക് ഒതുക്കി വയ്ക്കുന്നു. എല്ലാം ഇരുപതും മുപ്പതും കിലോയുള്ള ലഗേജുകള്‍. എല്ലാം സൂഷ്മമായിട്ടാണ് അടുക്കി വെക്കുന്നതും. സാധാരണ കണ്ടക്ടര്‍ ലഗേജുകള്‍ ഒതുക്കി വയ്ക്കൂ എന്ന് പറഞ്ഞ് ഒച്ച വയ്ക്കുകയാണ് പതിവ്. എന്നാല്‍ ആരോടും ഒരു പരിഭവവുമില്ലാതെ പുള്ളി അതെല്ലാം ചെയ്യുന്നത് കണ്ടപ്പോള്‍ അതിയശം തോന്നി. ആളുകള്‍ ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോള്‍ അതെല്ലാം ഈ കണ്ടക്ടര്‍ തന്നെ ഇറക്കിക്കടുക്കുന്നത് കണ്ടപ്പോള്‍ വീണ്ടും ഞെട്ടി. സത്യം പറഞ്ഞാല്‍ ചുമട്ടുതൊഴിലാളികള്‍ പോലും ഇത്ര ആത്മാര്‍ത്ഥമായി പണിയെടുക്കില്ല. പുള്ളി അറിയാതെ ഞാന്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട് ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ കെഎസ്ആര്‍ടിസിയിലുണ്ട് എന്ന് എല്ലാവരും അറിയട്ടെ എന്നു കരുതിയാണ് ഞാനിവിടെ ഷെയര്‍ ചെയ്യുന്നത്.

പോസ്റ്റ് വൈറലായതിനു പിന്നാലെ നിരവധി പേരാണ് കണ്ടക്ടറെ അഭിനന്ദിച്ച് രംഗത്തെത്തിയത്. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ കോട്ടൂര്‍ സ്വദേശി ഫൈസല്‍ കറുത്തേടത്താണ് ഈ കണ്ടക്ടര്‍ എന്ന് ഒരാള്‍ കമന്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.

https://www.facebook.com/kialfaans/videos/366280090854619/?t=4

shortlink

Related Articles

Post Your Comments

Related Articles


Back to top button