മുംബൈ: ഡോളറിനെതിരെ കരുത്താർജ്ജിച്ച് മുന്നേറി ഇന്ത്യൻ രൂപ. ഒടുവില്‍ ലഭിച്ച വിവരമനുസരിച്ച് ഇന്ന് മൂല്യം 14 പൈസ ഉയര്‍ന്ന് ഡോളറിനെതിരെ 71.19 എന്ന നിലയിലാണ് രൂപ. കയറ്റുമതിക്കാരും ബാങ്കുകളും ഡോളര്‍ വലിയതോതില്‍ വിറ്റഴിക്കുന്നതാണ് ഇന്ത്യന്‍ രൂപയുടെ മൂല്ല്യം ഉയരാനുള്ള പ്രധാന കാരണം. ഇന്നലെ വിനിമയ വിപണിയില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം 11 പൈസ ഉയര്‍ന്ന് 71.33 എന്ന താഴ്ന്ന നിലയിലായിരുന്നു. എന്നാൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 70 ന് മുകളില്‍ തുടരുന്നത് വിപണിയില്‍ ആശങ്ക ജനിപ്പിക്കുന്നുണ്ട് കഴിഞ്ഞ രണ്ട് ദിവസമായി ഫ്ലാറ്റ് ട്രേഡിംഗിലാണ് കഴിഞ്ഞ രണ്ട് ദിവസമായി ഫ്ലാറ്റ് ട്രേഡിംഗിലാണ്.
Post Your Comments