റിയാദ്: സൗദി വിനോദ നയം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളില്‍ സംഗീത പരിപാടികള്‍ നടത്താൻ അനുമതി. രാജ്യത്തെ ഹോട്ടലുകള്‍, കോഫി ഷോപ്പുകള്‍ എന്നിവയില്‍ ഇനി പരിപാടികൾ സംഘടിപ്പിക്കാൻ കഴിയും. വിനോദ, സാംസ്കാരിക, സ്പോര്‍ട്സ് പരിപാടികള്‍ സംഘടിപ്പിക്കാന്‍ സ്വദേശി, വിദേശി കമ്പനികളുമായി ധാരണയില്‍ എത്തുമെന്ന് വിനോദ അതോറിറ്റി മേധാവി തുര്‍ക്കി ആല് ശൈഖ് അറിയിച്ചു. വിനോദ രംഗത്ത് ലോകത്തെ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ സൗദി സ്ഥാനം പിടിക്കുമെന്നും ഏഷ്യയിലെ നാല് വിനോദ രാജ്യങ്ങളുടെ പട്ടികയില്‍ സൗദിയും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments