കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കണമെങ്കില്‍ ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് ഹെെക്കോടതിയെ നിരീക്ഷണ സമിതി ബോധിപ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ ആ കാര്യം പ്രയാസകരമാണെന്നാണ് സമിതി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
മണ്ഡല മകര വിളക്ക് സീസണു ശേഷം നിരീക്ഷക സമിതി ഹൈക്കോതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലാണ് യുവതി പ്രവേശനം നിലവിലുള്ള സാഹചര്യത്തില്‍ പ്രയാസകരമാണെന്ന് ചൂണ്ടിക്കാട്ടുന്നത്. യുവതികള്‍ മല കയറാന്‍ എത്തുമ്ബോള്‍ പമ്ബ മുതല്‍ സന്നിധാനം വരെയുള്ള പരമ്ബരാഗത പാതയിലും സ്വാമി അയ്യപ്പന് റോഡിലും ശൗചാലയങ്ങളും പൊലീസ് സുരക്ഷയും ഒരുക്കണം. പ്രളയത്തില്‍ തകര്‍ന്ന പമ്ബയിലും സ്ഥിതി മോശമാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എത്ര വനിത ഭക്തര്‍ എത്തുമെന്ന് വ്യക്തമല്ല. അതിന്റെയെല്ലാം അടിസ്ഥാനത്തില്‍ വേണം സൗകര്യങ്ങള്‍ ഒരുക്കാന്‍.
യുവതി പ്രവേശവുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കി. ഇതും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തടസ്സമാകും.
കന ദുര്‍ഗയും ബിന്ദുവും സന്നിധാനത്തെത്തിയത് സര്‍ക്കാര്‍ അറിവോടെയാണെന്ന പോലീസ് റിപ്പോര്‍ട്ടും ഇതിനോടൊപ്പം പത്തനംതിട്ട എസ്.പി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
Post Your Comments