തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമോ എന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിലോ യൂഡിഎഫിലോ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും സീറ്റ് ചര്‍ച്ചകള്‍ തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തികരിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്ന് പറഞ്ഞ അദ്ദേഹം കെപിസിസി പ്രസിഡന്റിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments