ദുബായ്: ബീച്ചുകളിലും കടലോരപ്രദേശങ്ങളിലും നടത്തുന്ന സുസ്ഥിര വികസന പഠനപദ്ധതികളുടെ അടിസ്ഥാനത്തില്‍ ശുചിത്വവും സുരക്ഷയും മുന്‍നിര്‍ത്തി ദുബൈ ബീച്ചുകള്‍ക്ക് ബ്ലൂ ഫ്ളാഗ് പറത്താന്‍ അനുമതി ലഭിച്ചു. ഇക്കണോമിക് എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഒരു സീസണിലേക്ക് മാത്രമാണ് ബ്ലൂ ഫ്ളാഗ് അംഗീകാരം നല്‍കുന്നത്.
സമുദ്രജലത്തിന്റെ വൃത്തി, പരിസ്ഥിതി പരിപാലനം, പൊതുജന സുരക്ഷ, സേവനങ്ങള്‍, പരിസ്ഥിതി പഠന സൗകര്യങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി ദുബൈ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. ജുമൈറ 1,2,3, ഉം സുഖീം 1, 2 ബീച്ചുകളില്‍ മുനിസിപ്പാലിറ്റി നടപ്പാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകരമാണിത്. ശുചിത്വവും ഭംഗിയും വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാക്കി ഈ ബീച്ചുകള്‍ മാറ്റി.
ദുബൈ 2021 പദ്ധതിയുടെ ഭാഗമായി ഏറ്റവും മികച്ച സൗകര്യങ്ങള്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭങ്ങള്‍ നടപ്പാക്കിവരുന്നതെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹാജിരി പറഞ്ഞു.
Post Your Comments