പാട്‌ന: ആര്‍ ജെ ഡി നേതാവ് വെടിയേറ്റ് മരിച്ചു. ബീഹാറിലെ സമസ്തിപൂരിയിൽ രാഷ്ട്രീയ ജനതാദള്‍ നേതാവും മുന്‍ ജില്ലാ പരിഷത്ത് മെമ്പര്‍ കൂടിയായ രഘുവീര്‍ റായാണ് അജ്ഞാതന്റ വെടിയേറ്റ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ മോര്‍ണിംഗ് വാക്കിന് പേകവെ കല്യാണ്‍പൂരിനടുത്ത് രഘുവീറിന്റെ വീടിന് സമീപം ബെക്കില്‍ വന്ന അജ്ഞാതരായ രണ്ടുപേര്‍ രഘുവീറിന് നേരെ വെടിവെക്കുകയായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി ഹര്‍പാരെ കൗര്‍ അറിയിച്ചു. രഘുവീര്‍ കൊല്ലപ്പെട്ടതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമ്പദ്പൂര്‍-ദര്‍ബഗംഗ റോഡുകള്‍ ഉപരോധിക്കുകയും ടയറുകള്‍ കത്തിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു.
Post Your Comments