Latest NewsKerala

അല്പമെങ്കിലും ദേശസ്നേഹമുണ്ടെങ്കിൽ സി.പി.എം. പരസ്യമായി മാപ്പു പറയണം- എ.എന്‍ രാധാകൃഷ്ണന്‍

കൊച്ചി :കമ്മ്യൂണിസ്റ്റുകാർ എന്നും ഭാരതത്തിന്റെ ദേശീയതക്ക് എതിരായിരുന്നുവെന്നും ദേശീയതയും ദേശീയ മാന ബിന്ദുക്കളും അവർക്ക് നിരന്തരം അപമാനപ്പെടുത്തുവാനുള്ളത്‌ മാത്രമാണെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കർഷക തൊഴിലാളിയെന്ന മാസികയിൽ പ്രസിദ്ധീകരിച്ച വികലമാക്കപ്പെട്ട ദേശീയചിഹ്നം – പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എഴുതിയ ലേഖനത്തിന്റെ കൂടെയാണ് ഭാരതത്തിന്റെ അഭിമാനമായ അശോകസ്തംഭത്തെ വികലമാക്കി, സിംഹത്തിന്റെ മുഖത്തിനു പകരം കാളയും ആര്‍.എസ്.എസിനെ കളിയാക്കുവാൻ അതിനെ പഴയ ഗണ വേഷവും ധരിപ്പിച്ചതടക്കം സർവ്വവും വികലമാക്കപ്പെട്ട തരത്തിൽ ഈ ദേശീയ ചിഹ്നത്തെ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഇതിലൂടെ സി.പി.എം- ഭാരതത്തിന്റെ അഖണ്ഡതയേയും അശോകസ്തംഭത്തിന്റെ ചരിത്രത്തെ, അതിലെ ബുദ്ധ ഭഗവാന്റെ പാരമ്പര്യത്തെ, അശോകസ്തംഭം നാമകരണം ചെയ്ത സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ്സിന്റെ പ്രസിഡൻറും മുസ്ലീം പണ്ഡിതനുമായ ബദറുദ്ദീൻ ത്യബ്ജിയെയുമാണ് അപമാനിച്ചിരിക്കുന്നത്.ഇതിലൂടെ സി.പി.എമ്മിന്റെ ദേശീയതയ്ക്കെതിരെയു ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങൾക്കുനേരെയുമുള്ള മനോഭാവമാണ് പുറത്തു വന്നിട്ടുള്ളത്.

സി.പി.എം. ജന:സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞ രാജ്യദ്രോഹ നിയമങ്ങളും -ആധാർ കാർഡുകളും ഇടതു നിയന്ത്രണമുള്ള കേന്ദ്ര ഭരണം വന്നാൽ (അതുണ്ടാവില്ലായെന്നു് കുട്ടികൾക്കു വരെ അറിയാം.) എടുത്തു മാറ്റും എന്ന പ്രസ്താവന കൂടി ഇതിന്റെകൂടെ വായിക്കപ്പെടണം . ഇതിലൊക്കെ നിന്നും സാധാരണ ജനം മനസ്സിലാക്കുന്നത് ദേശീയതയെ, ഭാരതത്തിന്റെ അഖണ്ഡതയെ തകർത്ത് ചിന്നഭിന്നമാക്കി ശത്രുരാജ്യങ്ങൾക്ക് സമ്മാനം നൽകുന്ന ഒറ്റുകാരന്റെ നയമാണ് സി.പി.എം. ഇവിടെ നടപ്പിലാക്കുന്നു എന്നതു തികച്ചും രാജ്യദ്രോഹപരമാണ് . മാത്രവുമല്ല ഇത് 2005 ലെ പ്രൊഹിബിഷൻ ആക്റ്റ് പ്രകാരം അഞ്ചു വർഷം വരെ കഠിന തടവു ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്.

ഈ ഹീന കൃത്യത്തിലൂടെ കർഷക തൊഴിലാളി മാസികയുടെ ചീഫ് എഡിറ്റർ.എം.ഗോവിന്ദൻ മാസ്റ്റർ രാജ്യദ്രോഹത്തിന്റെ മുഖ്യ ഉപദേഷ്ഠാവായി മാറിയിരിക്കുകയാണ്.ഒരു ഒറ്റുകാരന്റെ മുഖമാണ് ഗോവിന്ദൻ മാസ്റ്റർക്കിന്നുള്ളത്. അല്പമെങ്കിലും ദേശസ്നേഹമുണ്ടെങ്കിൽ സി.പി.എം. പരസ്യമായി മാപ്പു പറയണം.അല്ലെങ്കിൽ നിയമത്തിന്റെ വഴി സ്വീകരിക്കുവാൻ ബി.ജെ.പി.തയ്യാറാകുമെന്നും എ എൻ രാധകൃഷ്ണൻ പ്രസ്ഥാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button