News

റഷ്യയില്‍ ടാന്‍സാനിയന്‍ കപ്പലുകള്‍ക്ക് തീപിടിച്ചത്; 6 ഇന്ത്യക്കാര്‍ മരിച്ചു; മലയാളിയെ രക്ഷപ്പെടുത്തി

മോസ്കോ:  ഇന്ധനം ഒരു കപ്പലില്‍ നിന്ന് മറ്റൊരു കപ്പലിലേക്ക് മാറ്റുന്നതിനിടെ റഷ്യന്‍ അതിര്‍ത്തിയായ കെര്‍ഷ് കടലിടുക്കില്‍ ടാന്‍സാനിയന്‍ കപ്പലുകള്‍ക്ക് തീപിടിച്ച് അപകടത്തില്‍ 6 ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരണം. ആറ് ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. അപകടത്തില്‍ പ്പെട്ട മലയാളിയായ ആഷിക്ക് അശോക് നായരെ രക്ഷപ്പെടുത്തി. നാല് മലയാളികളെ ഇതുവരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. 15 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച പ്രാദേശിക സമയം ആറ് മണിയോടെ കരിങ്കടലില്‍ വെച്ചാണ് അപകടമുണ്ടായത്. . ദ്രവീകൃത പ്രകൃതിവാതകം വഹിച്ചിരുന്ന വെനീസ്, മെയ്സ്ട്രോ എന്നീ ടാന്‍സാനിയന്‍ കപ്പലുകള്‍ക്കാണ് തീ പിടിച്ചത്. പതിനഞ്ചോളം ഇന്ത്യാക്കാര്‍ ഈ കപ്പലുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം. മരിച്ചവരെക്കുറിച്ചും രക്ഷപ്പെട്ടവരെക്കുറിച്ചുമുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. കടല്‍ കൂടുതല്‍ പ്രക്ഷുബ്ദമായതിനാല്‍ ഉള്‍ക്കടലിലെ രക്ഷാപ്രവര്‍ത്തനം ശ്രമകരമാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button