News

ജഡ്ജി നിയമനം; കൊളീജിയം തീരുമാനം പരസ്യപ്പെടുത്താത്തില്‍ അതൃപ്തിയെന്ന് ജസ്റ്റിസ് മഥന്‍ ബി. ലോകൂര്‍

ന്യൂഡല്‍ഹി:   ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്താത്തില്‍ അതൃപ്തിയുണ്ടെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജിയും കൊളീജിയം അംഗവും ആയിരുന്ന ജസ്റ്റിസ് മഥന്‍ ബി. ലോകൂര്‍ . പുതിയ ജഡ്ജിമാരെ നാമനിര്‍ദ്ദേശം ചെയ്ത കാര്യം തന്നെ അറിയിച്ചിരുന്നില്ല. കൊളീജിയം എടുത്ത തീരുമാനങ്ങള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്താത്തത് എന്ത് കാരണം കൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൊളീജിയം തീരുമാനം വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ ആരോടും ആവശ്യപ്പെടേണ്ടതില്ലെന്നും ലോകൂര്‍ ചൂണ്ടിക്കാട്ടി.

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്,​ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ എന്നിവരെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്താനുള്ള ഡിസംബര്‍12 ലെ കൊളീജിയം തീരുമാനം എങ്ങനെ മാറി എന്നറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ജഡ്ജി ആയിരിക്കുമ്ബോഴും ഇതേ നിലപാട് തന്നെയായിരുന്നു തനിക്കെന്നും ലോകൂര്‍ അഭിഭാഷക കൂട്ടായ്മയുടെ വെബ് സൈറ്റായ ദി ലീഫ്‌ലറ്റ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മുന്‍ ജസ്റ്റിസിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button