Latest NewsKeralaCrime

ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി പ്രവര്‍ത്തകന്റെ ഓട്ടോ തകര്‍ത്ത സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍

തൃശ്ശൂര്‍ : ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ച കയറി മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ തകര്‍ത്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പെരുമ്പിലാവ് സ്വദേശികളായ മുഹമ്മദ് ബിലാല്‍, അഥിനാല്‍ എന്നീ എസ്ഡിപിഐ പ്രവര്‍ത്തകരെയാണ് സംഭവത്തില്‍ കുന്ദംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

സിപിഎം-ബിജെപി സംഘര്‍ഷമുണ്ടാക്കി നാട്ടില്‍ കലാപം അഴിച്ച് വിടാന്‍ പ്രതികള്‍ ആസൂത്രിതമായി ചെയ്ത ആക്രമണമാണിതെന്ന് പൊലീസ് പറഞ്ഞു. പെരുമ്പിലാവ് കോളനിയില്‍ താമസിക്കുന്ന നിജേഷിന്റെ ഓട്ടോയാണ് സംഘം തല്ലിതകര്‍ത്തത്. മുഖംമുടി അണിഞ്ഞ് ബൈക്കിലെത്തിയായിരുന്നു ആക്രമണം.

പ്രദേശത്ത് സ്പര്‍ധ സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന കേസും കൂടി ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button