മുംബൈ : മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിനുള്ളിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമാവുന്നില്ല. ഏറ്റവുമൊടുവിലായി മഹാരാഷ്ട്രയില മുതിര്‍ന്ന ശിവസേന നേതാവായ സഞ്ജയ് റൗട്ടാണ് ബിജെപിക്കെതിരേയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കെതിരേയും രൂക്ഷ വിമര്‍ശനവുമായി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അടിയന്തര സാഹചര്യം വന്നാല്‍ തന്നെ നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രിയാക്കിയാല്‍ മാത്രം പിന്തുണയ്ക്കുമെന്നും റൗട്ട് പറഞ്ഞു.
ബിജെപി എല്ലായിപ്പോഴും സ്വന്തം കാര്യം മാത്രമെ നോക്കിയിട്ടുള്ളുവെന്നും അതിനാല്‍ തങ്ങളും സ്വന്തത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങുകയാണെന്നും റൗട്ട് പറഞ്ഞു.
Post Your Comments