Latest NewsBusiness

സെന്‍സെക്‌സ് പോയിന്റ് താഴ്ന്നു : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്‌സ് 336.17 പോയിന്റ് താഴ്ന്ന് 36108.47ലും നിഫ്റ്റി 91.30 പോയിന്റ് താഴ്ന്നു 10831.50ലും വ്യാപാരം അവസാനിച്ചു. ബിഎസ്ഇയിലെ 1069 കമ്പനികളുടെ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ 1453 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

വാഹനം, ബാങ്ക്, ഉപഭോഗം, ഇന്‍ഫ്ര, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലേക്ക് വീണത്.ലോഹം, ഫാര്‍മ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലെത്തി. സണ്‍ ഫാര്‍മ, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടത്തിലും ഐടിസി, എംആന്റ്എം, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button