NewsGulfQatar

ഖത്തറില്‍ പൊതുസ്വകാര്യ മാതൃകയില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍

 

ദോഹ: സര്‍ക്കാര്‍ സ്‌കൂളുകള്‍ നിര്‍മിക്കുന്നതിന് പ്രാദേശിക രാജ്യാന്തര കമ്പനികളേയും നിക്ഷേപകരേയും സ്വാഗതം ചെയ്തിരിക്കുകയാണ്. പൊതുസ്വകാര്യ പങ്കാളിത്ത മാതൃക അടിസ്ഥാനമാക്കി 45 സര്‍ക്കാര്‍ സ്‌കൂളുകള്‍ നിര്‍മിക്കുന്നതിന് വേണ്ടിയുള്ള വികസന പ്രോഗ്രാം ആറു പാക്കേജുകളായാണ് തരംതിരിച്ചിരിക്കുന്നത്.

സ്വകാര്യമേഖലക്കാണ് അവസരം ലഭ്യമാക്കുന്നത്. ഒന്നാം പാക്കേജില്‍ ആറു മുതല്‍ എട്ടുവരെ സ്‌കൂളുകളുടെ നിര്‍മാണമാണ്. ഈ വര്‍ഷം ആദ്യപാദത്തില്‍ ഇതുസംബന്ധമായ പ്രഖ്യാപനമുണ്ടാകും. സ്‌കൂളിന്റെ ഡിസൈന്‍, നിര്‍മാണം, ധനകാര്യം, പ്രവര്‍ത്തനം, അറ്റകുറ്റപ്പണി, ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യല്‍ എന്നിവയെല്ലാം പിപിപി മാതൃകയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്‌കൂള്‍ വികസനപ്രോഗ്രാമില്‍ ഖത്തര്‍ ചേംബറിന്റെയും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും സഹകരണമുണ്ടാകും. പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നിരവധി സ്‌കൂളുകളും ആശുപത്രികളും രാജ്യത്ത് നിര്‍മിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ആശുപത്രി, സ്‌കൂള്‍ നിര്‍മാണത്തിന് സ്വകാര്യമേഖലാ കമ്പനികള്‍ക്ക് ഭൂമിയും അനുവദിക്കുന്നുണ്ട്. ധനകാര്യമന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ധനകാര്യമന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ എന്നിവ സഹകരിച്ചാണ് സ്‌കൂള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക. ഇതുമായി ബന്ധപ്പെട്ട് ജനുവരി 28ന് ശില്‍പശാലയില്‍ വിവിധ കമ്പനികള്‍ പങ്കെടുക്കും.സ്വകാര്യമേഖലയില്‍നിന്നുള്ള മേഖലാ രാജ്യാന്തര കമ്പനികള്‍ക്കും പങ്കാളിത്തം വഹിക്കാം. സ്‌കൂള്‍ നിര്‍മാണം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ശില്‍പശാലയില്‍ വെളിപ്പെടുത്തും.

shortlink

Post Your Comments


Back to top button